Latest News
Loading...

കർഷക ദിനം കാർഷികോത്സവമായി ആഘോഷിച്ചു

 ഭാരതീയ ജനതാ കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം കാർഷികോത്സവമായി ആഘോഷിച്ചു . കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് സോമരാജൻ ആറ്റുവേലിൽ അദ്ധ്യക്ഷത വഹിച്ച് യോഗം ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ Adv, നോബിൾ മാത്യൂ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി ,





വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്ന കർഷകരായ വി ജെ ജോസഫ് വട്ടോത്ത് (മികച്ച ക്ഷീര സഹകരണ സംഘം പ്രസിഡന്റ്)
ബാബു നാരായണൻ , തുണ്ടത്തിൽ (മികച്ച ക്ഷീര കർഷകൻ) മോളി കുര്യാക്കോസ്, വാണിയപ്പുര (മികച്ച വനിത കർഷക ) എന്നിവരെ ബി ജെ പി സംസ്ഥാന സമിതി അംഗം ശ്രി പ്രെഫ, ബി വിജയകുമാർ പൊന്നാട അണിയിയ്ക്കുകയും കർഷക വന്ദന അവാർഡു നൽകി സ്വീകരിയ്ക്കുകയും ചെയ്തു.


കൂടാതെ indian Book of Avard കരസ്ഥമാക്കിയ ബേബി ആരൂഷി സൂരജിനെ കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ Adv, നോബിൾ മാത്യൂ ഉപഹാരം നൽകി സ്വീകരിച്ചു
യോഗത്തിൽ ബി ജെ പി ജില്ലാ കമ്മറ്റി ഉപാദ്ധ്യക്ഷ ശ്രീമതി മിനർവാ മോഹൻ ,ബി ജെ പി മണ്ഡലം പ്രസിഡന്റ് Adv, P രാജേഷ് കുമാർ , ജില്ലാ കമ്മറ്റി അംഗം പൂഞ്ഞാർ മാത്യൂ , ബി ജെ പി മണ്ഡലം ജന, സെക്രട്ടറി സുരേഷ് ഇഞ്ചയിൽ : സെക്രട്ടറി എം വി പ്രദിപ് കുമാർ മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു




Post a Comment

0 Comments