Latest News
Loading...

പാലായിൽ പുതിയ ഐ.റ്റി.ഐ വരുന്നു

പാലാ: പാലാ നിയോജകമണ്ഡലത്തിൽ പുതിയ ഐ റ്റി ഐ സ്ഥാപിക്കുന്നതിൻ്റെ നടപടികൾ പുരോഗമിക്കുന്നതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിൽ തൊഴിൽ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന ആവശ്യപ്പെട്ടു മാണി സി കാപ്പൻ എം.എൽ.എ സർക്കാരിൽ നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായിക പരിശീലന വകുപ്പ് വിവിധ പഞ്ചായത്തുകളിൽ സാദ്ധ്യതാപഠനം നടത്തിയിരുന്നു. തുടർന്നു മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായ ഇടമറ്റം ചക്കാലയ്ക്കൽ സ്കൂൾ കോമ്പൗണ്ട് ഐ.റ്റി.ഐ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. 

തുടർനടപടികളുടെ ഭാഗമായി ഐ.റ്റി.ഐ യിൽ ആരംഭിക്കേണ്ട എൻജിനീയറിംഗ്, നോൺ എൻജിനീയറിംഗ്, ന്യൂ ഏജ് കോഴ്സുകളിൽപ്പെട്ട 4 ട്രേഡുകൾ തെരഞ്ഞെടുത്ത് നൽകുന്നതിന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്, ഡ്രാഫ്റ്റ്മാൻ സിവിൽ കോസ്മെറ്റോളജി, ടെക്നീഷ്യൻ മെക്കട്രോണിക്സ് എന്നീ കോഴ്സുകൾ തെരഞ്ഞെടുത്ത് ഗവൺമെന്റ് അനുമതിയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.




Post a Comment

0 Comments