Latest News
Loading...

മന്ത്രി വിഎൻ വാസവന്റെ മൂന്നിലവ് സന്ദർശനം വിവാദമാക്കുന്നത് ജാള്യത മറക്കാൻ - സിപിഐ എം

ഈരാറ്റുപേട്ട : മൂന്നിലവ് പഞ്ചായത്തിൽ ഉരുൾ പൊട്ടലിലും മണ്ണ് ഇടിച്ചിൽ, വെള്ള പൊക്കത്തിലും നാശ നഷ്ടം ഉണ്ടയാ മൂന്നിലവ് പഞ്ചായത്ത് മന്ത്രി വിഎൻ വാസവൻ സന്ദർശിച്ചത് ജില്ലാ പഞ്ചായത്ത്‌ അംഗവും യുഡിഫും വിവാദമാക്കുന്നത് ജാള്യത മറക്കാനെന്ന് സിപിഐ എം പ്രസ്താവ്നയിലൂടെ അറിയിച്ചു. പഞ്ചായത്തിൽ തകർന്ന കടപ്പുഴ പാലം, മേലുകാവ് വാകക്കാട് മണ്ണൂർ പാലം, എരുമാപ്ര മറ്റം പള്ളി ഹോസ്റ്റലിലെ ദുരിതാശ്വാസ ക്യാമ്പ്, ടൗണിൽ വെള്ളത്തിന് കാരണമായ ചെക്ക് ഡാം എന്നിവ സന്ദർശിച്ചതിന് ശേഷമാണ് മന്ത്രി മൂന്നിലവ് ടൗണിൽ വെള്ളം കയറിയ കടകൾ സന്ദർശിക്കുവനെത്തിയത്. ഈ സമയം അവിടയുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത്‌ അംഗം ഷോൺ ജോർജിന്റെ നേതൃത്വത്തിൽ യുഡിഫ് ജനപ്രതിനിധി സംഘം പഞ്ചായത്ത്‌ ഓഫീസ് സന്ദർശിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് അനാവിശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു.

മഴ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തുന്നതിനും, സുരക്ഷ മുൻ കരുതലുകൾ എടുക്കുന്ന സംബന്ധിച്ചും ചർച്ച ചെയുന്നത്തിനായി കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേർന്ന ഉദ്യഗസ്ഥ, ജനപ്രതിനിധികളുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗവും, മൂന്നിലവ് പഞ്ചായത്ത്‌ ഭാരണസമിതിയും പങ്കെടുത്തിരുന്നില്ല. ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണുവാനയി വിളിച്ച യോഗത്തിൽ പോലും പങ്കെടുക്കാത്തെ ഒളിച്ചു നടക്കുന്ന ജനപ്രതിനിധികൾ ഇതിന്റെ ജാള്യത മറക്കാനാണ് മന്ത്രിയുടെ സന്ദർശന്നതിൽ അനാവശ്യ വിവാദം സൃഷ്ടിക്കുന്നത്.

ജില്ലയുടെ കിഴക്കൻ മലയോരങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടമുണ്ടായ മൂന്നിലവ് പഞ്ചായത്തിന് പ്രത്യക പരിഗണന നൽകിയാണ് മന്ത്രി ഇവിടം സന്ദർശിച്ചത്. സന്ദർശന വേളയിൽ തന്നെ കടപുഴ പാലം പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ നിന്നും തുക അനുവദിക്കുമെന്നും , ടൗണിൽ പ്രളയം സൃഷ്ടിക്കുന്ന ചെക്ക് ഡാം ജനങ്ങളുടെ ആവിശ്യപ്രകാരം പൊളിച്ചു നീക്കുമെന്നും കർഷിക നാശം സംഭവിച്ചവരുടെ നഷ്ട പരിഹാര വിഷയങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കണ്ടെത്തി. മന്ത്രിയുടെ സന്ദർശന സ്ഥലങ്ങൾ കൃത്യമായിട്ട് അറിഞ്ഞ ഇവർ മന്ത്രി സന്ദർശിക്കാത്ത പഞ്ചായത്ത്‌ ഓഫിസിൽ നിൽകുകയായിരുന്നു. മറ്റ് ഉന്നത ഉദ്യോഗസ്ഥരും വില്ലേജ്, പോലീസ്, ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥരും മന്ത്രിയെ സന്ദർശികച്ചുവെങ്കിലും ഇവർ മന്ത്രിയെ കാണാൻ തയാറായില്ല.ടൗണിൽ വെള്ളം കയറിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ എല്ലാം ഉണർന്നു പ്രവർത്തിച്ചു. പ്രളയത്തിന് ശേഷം രക്ഷപ്രവർതനത്തിനും മറ്റ് സഹായങ്ങൾക്കും സിപിഐ എം, ഡിവൈഎഫ്ഐ, സിഐടിയൂ ഉൾപ്പടയുള്ള സംഘടനകൾ മുൻകൈയെടുത്തപ്പോൾ വിവാദം സൃഷ്ടിക്കുന്ന ജില്ലാ പഞ്ചായത്ത്‌ അംഗവും, യുഡിഫ് ജനപ്രതിനിധികളും സുരക്ഷിത മേഖലയിലിരുന്ന് ആസ്വദിക്കുകയായിരുന്നു.

മണർകാട് ഒരു കുട്ടി വെള്ളത്തിൽ ഒഴിക്കിൽ പെട്ടു എന്നറിഞ്ഞ മന്ത്രി അതിന്റെ രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ മുൻനിശ്ചയിരുന്ന എല്ലാം പരുപാടികളും ഉപേക്ഷിച്ച് മൂന്നിലവിൽ നിന്നും തിരിക്കുകയായിരുന്നു. മൂന്നിലവ് പഞ്ചായത്തിലുണ്ടായ എല്ലാ നാശനഷ്ടങ്ങളുടെയും കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈവശമുണ്ട്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് മന്ത്രിയുടെ സന്ദർശനത്തിലൂടെ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിച്ച നേട്ടങ്ങൾ തിരിച്ചറിഞ്ഞ ജില്ലാ പഞ്ചായത്ത്‌ അംഗം യുഡിഫ് ഭരണസമിതിയെ കൂട്ട് പിടിച്ചു വിവാദമുണ്ടാക്കി രാഷ്‌ടീയ മുതലെടുപ്പിലൂടെ ഇല്ലത്തുക്കവനാണ് ഇവർ ശ്രമിക്കുന്നതെന്നും ദുരിതം അനുഭാവിക്കുന്നത് ജനങ്ങളിൽ നിന്നും ഒളിച്ചോടിയ ഇവർ ജാള്യത മറക്കുവാനാണ് വിവാദം സൃഷ്ടിക്കുന്നതെന്നും, ഇത് ജനം പുശ്ചത്തോടെ തള്ളൂമെന്നും സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രസ്‌വാനായിലൂടെ അറിയിച്ചു.

Post a Comment

0 Comments