BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി തണ്ണിനാവാതിൽ മുതൽ തിടനാട് ടൗൺ വരെ തിരംഗ യാത്ര നടത്തി. തിരംഗ യാത്ര നയിച്ച
BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസിന് BJP പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ് കുമാർ ദേശീയ പതാക കൈമാറി . മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ തിരംഗ യാത്ര സന്ദേശം നൽകി. തുടർന്ന് തിടനാട് ടൗണിൽ നടന്ന തിരംഗ യാത്ര സമാപന സമ്മേളനത്തിൽ BJP കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ മുഖ്യപ്രഭാഷണം നടത്തി.
തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ കൊട്ടാരം, സെക്രട്ടറി സാബുജീ മറ്റത്തിൽ, ഹിന്ദുഐക്യവേദി താലൂക്ക് വർക്കിങ്ങ് പ്രസിഡന്റ് സജൻ കൊച്ചുപറമ്പിൽ , മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ജു സജീവ്, ജനറൽ സെക്രട്ടറി സരിതാ ഗോപകുമാർ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുരേഷ്, BJP പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി വി , സെക്രട്ടറി സൈബോ കെ കെ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ സജി പി.കെ, രവീന്ദ്രൻ കേഴേപ്ലാക്കൽ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് റ്റി.കെ സുകുമാരൻ നായർ തെക്കേൽ , ഹിന്ദുഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു വി.എം എന്നിവർ സംസാരിച്ചു...
0 Comments