Latest News
Loading...

പാലാ മിനി മാരത്തണ്‍ 13 ന്

പാലാ മിനി മാരത്തണ്‍ 13 പുലര്‍ച്ചെ 5.30 ന് തുടങ്ങും. ഒളിംപ്യന്‍ പി.ടി. ഉഷ എം.പിയാണ് മാരത്തണ്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് സംഘാടകരായ സ്‌പോര്‍ട്‌സ്, ലെഗസി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാജ്യസഭ എം പിയായ ശേഷം പി.ടി. ഉഷ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് പാലാ മിനി മാരത്തണ്‍ . 5:30ന് സിംബ ഡാന്‍സ്, ഡി ജെ എന്നിവയുണ്ടായിരിക്കും. മാരത്തണില്‍ പങ്കെടുക്കുന്നവരുടെ വാം അപ് ഈ സമയത്ത് നടക്കും. തുടര്‍ന്ന് 6.30 ഓടു കൂടി മാരത്തണ്‍ ആരംഭിക്കും. 10 കിലോമീറ്റര്‍ ഓട്ടമാണ് ആദ്യം നടക്കുന്നത് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ ജോസ് കെ. മാണി എംപി ഓഫ് ചെയ്യും. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ മുത്തോലി കവലയിലെത്തി തിരികെ സ്റ്റേഡിയത്തില്‍ അവസാനിക്കും. 15,000 രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. 4 വരെ 10 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 500 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ മത്സരം നടക്കും.

5 കിലോമീറ്റര്‍ വിഭാഗം മത്സരമാണ് പിന്നീട് നടക്കുന്നത്. എല്‍ഐസി കോട്ടയം സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ വി.എസ് മധു ഫ്‌ളാഗ് ഓഫ് ചെയ്യും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച് അല്‍ഫോന്‍സ കോളജിനു മുന്നിലെത്തി തിരികെ സ്റ്റേഡിയത്തില്‍ അവസാനിക്കും. പുരുഷ വനിതാ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാമതെത്തുന്നയാള്‍ക്ക് 5000 രൂപ, 2, 3 സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 2000, 2000 എന്നിങ്ങനെ ലഭിക്കും. പിന്നീടുള്ള സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 500 രൂപ വീതം ലഭിക്കും. 
45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടക്കുന്ന 5 കിലോമീറ്റര്‍ ഓട്ടമാണ് പിന്നീട് നടക്കുന്നത്. കാരിത്താസ് ആശുപ്രതിയിലെ ഫാ. ഡോ. ബിനു കുന്നത്ത് ഓഫ് ചെയ്യും. 3000, 2000, 1000 എന്നിങ്ങനെയാണ് സമ്മാനത്തുക. 500 രൂപ േ്രപാത്സാഹന സമാനവുമുണ്ട്. 16 വയസില്‍ താഴെയുള്ള ആണ്‍, പെണ്‍ വിഭാഗങ്ങളിലുള്ള 2 കിലോമീറ്റര്‍ ഓട്ടം അവസാന ഇനമായി നടക്കും. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറെക്കര ഫ്‌ളാഗ് ഓഫ് ചെയ്യും. 3000, 2000, 1000 എന്നിങ്ങനെ പ്രൈസ് മണി നല്‍കും.

വാർത്താ സമ്മേളനം വിഡിയോ: https://fb.watch/eQrPnjI3iF/

മാരത്തണിന്റെ ആകെ സമ്മാനത്തുക 1.25 ലക്ഷമാണ്. മാരത്തണ്‍ രജിസ്‌ട്രേഷന്‍ 12 വൈകിട്ട് 5 വരെയുണ്ടായിരിക്കും. 11, 12 തീയതികളില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷനുണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡല്‍, ടീ ഷര്‍ട്ട്, സര്‍ട്ടിഫിക്കേറ്റ് ബാഗ് എന്നിവ ലഭിക്കും. പ്രഭാത ഭക്ഷണവും സ്വീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ജോസ് കെ. മാണി എം.പി. മാണി സി കാപ്പന്‍ എംഎല്‍എ; പ്രമോദ് കുമാര്‍ എസ് സോണല്‍ ഹെഡ്, ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ്), ഹിരണ്‍ കുമാര്‍ (പേട്രണ്‍ സ്‌പോര്‍ട്‌സ് ലെഗസി ഫൗണ്ടേഷന്‍) തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ദ്രോണാചാര്യ കെ.പി.തോമസ് മാഷ് , ഒളിംപ്യന്‍ ജിന്‍സി ഫിലിപ്പ് (ധ്വാന്‍ചന്ദ് അവാര്‍ഡ്), എം എ പ്രജുഷ, നീന പിന്റോ, എം.എ.മോളി, വി സി.ജോസഫ്, കെ മാണി, ജോസഫ് മനയാനി, മേഴ്‌സി ജോസഫ്, കെ.പി സതീഷ് കുമാര്‍, തങ്കച്ചന്‍ മാത്യു എന്നിവരെ ആദരിക്കും.

49 ദേശീയ അന്തര്‍ദേശീയ കായികതാരങ്ങളുടെ സംഘടനയാണ് സ്‌പോര്‍ട്‌സ് ലെഗസി ഫൗണ്ടേഷന്‍. സ്‌പോര്‍ട്‌സിലൂടെ ജനങ്ങളെ ഉത്തമ പൗരന്മാരാക്കുക എന്നതാണ് പാലാ മിനി മാരത്തണിലൂടെ നല്‍കുന്ന ആഹ്വാനം. വ്യായാമം ശീലമാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ആയിരത്തിലേറെ പേര്‍ മാരത്തണില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സെക്രട്ടറി ഷെബിന്‍ ജോസപ്, അക്‌സി. അംഗം അലക്‌സ് തോമസ്, സുനില്‍ ജോസപ്, ബിമിന്‍ കെപി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments