Latest News
Loading...

തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേയ്ക്ക് മരം ഒടിഞ്ഞു വീണു

തിടനാട് പഞ്ചായത്തിലെ വെയില്‍കാണാപാറയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേയ്ക്ക് മരം ഒടിഞ്ഞു വീണു. മഴയത്ത് ഇവര്‍ നിന്നിരുന്ന ഷെഡിന് മുകളിലേയ്ക്കാണ് മരം ഒടിഞ്ഞുവീണത്. 

സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. നാലാം വാര്‍ഡിലാണ് സംഭവം. 2 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.




Post a Comment

0 Comments