ഈരാറ്റുപേട്ട ടൗണിലെ ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽ പോസ്റ്റ് അപകട ഭീഷണി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വാഹനമിടിച്ചതോടെ അടിഭാഗത്തെ മണ്ണിളകിയ പോസ്റ്റ് ഏത് നിമിഷവും താഴെ വീഴാം. തിരക്കേറിയ ടൗണിൽ വൈദ്യുത പോസ്റ്റുകളോട് ചേർന്നാണ് തകർന്ന തൂൺ. നഗരസഭയിൽ അറിയിച്ചിട്ട് നടപടിയൊന്നുമില്ലെന്നും ആക്ഷേപമുണ്ട്.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിലാണ് വാഹനയാത്രകർക്കും, കാൽനടയാത്രകാർക്കും ഒരേ പോലെ ദീഷണിയായി ട്രാഫിക് സിഗ്നൽ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനമിടിച്ചണ് പോസ്റ്റ് അപകടാവസ്ഥയിലായത്. കോൺക്രീറ്റിൽ ഉറപ്പിച്ചിരുന്ന പോസ്റ്റിൻ്റെ അടിഭാഗം ഇടിയുടെ ആഘാതത്തിൻ തകർന്നു. തകരാർ സംഭവിച്ച പോസ്റ്റ് ചരിഞ്ഞാണിപ്പോൾ നിൽക്കുന്നത്.
മഴയിൽ അടിഭാഗത്തെ ബാക്കി മണ്ണ് കൂടി ഒലിച്ച് പോയാൽ പോസ്റ്റ് നിലംപതിക്കും. തിരക്കേറിയ ടൗണിലാണിതെന്നത് അധികാരികൾ ഗൗരവ്വത്തോടെ കാണുന്നില്ലെന്നാണ് ആക്ഷേപം. വൈദ്യുതലൈനുകൾക്ക് സമീപമായാണ് പോസ്റ്റ്. തൂണ് മറിഞ്ഞാൽ വൈദ്യുത ലൈനകളിലേയ്ക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. ഇത് അപകട ഭീഷണിയുടെ ഗൗരവ്വം വർധിപ്പിക്കുന്നു.
ഈരാറ്റുപേട്ട ട്രാഫിക് നിയന്ത്രണത്തിനായാണ് പോസ്റ്റുകൾ സ്ഥാപിച്ചതെങ്കിലും പ്രായോഗികമല്ലെന്ന് കണ്ടതിനാൽ നീക്കം ഉപേക്ഷിക്കുകയും സിഗ്നൽ പോസ്റ്റുകൾ അതേപടി വർഷങ്ങളായി നിൽക്കുകയുമാണ്.
0 Comments