Latest News
Loading...

ഒടിഞ്ഞു വീണത് വലിയ റബ്ബർ മരം


തിടനാട് : ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ഇടയിലേക്ക് മരം ഒടിഞ്ഞ് വീണ് മൂന്ന് സ്ത്രീകൾക്ക് പരിക്ക്. ബുധൻ വൈകിട്ട് 3 ന് തിടനാട് പഞ്ചായത്തിലെ പാക്കയം ഭാഗത്ത് പുത്തൻ വീട്ടിൽ ടോമിയുടെ തോട്ടത്തിൽ ജോലി എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 

ജോലിക്കിടെ മഴ പെയ്‌തതിനെ തുടർന്ന് തൊഴിലാളികൾ അടുത്തുള്ള പടുത ഷെണ്ടിൽ നിൽകുമ്പോളാണ് പറമ്പിലെ റബ്ബർ മരം ഒടിഞ്ഞു ഇവരുടെ ഇടയിലേക്ക് വീണത്.സംഭവം നടക്കുമ്പോൾ 21 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ മൂന്ന് സ്ത്രീകൾക്കാണ് പരിക്കേറ്റത്. 


വെയിൽകാണാം പാറ സ്വദേശിനികളായ എല്ലമ്മ യോഹനാൻ, ആശാ ജോമോൻ, ഷിജി രാജേഷ് എന്നിവരെ ഈരാറ്റുപേട്ട സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നിട്ട് ചേർപ്പുങ്കലിലെ സ്വാകര്യആശുപത്രിയിലേക്ക് മറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല




Post a Comment

0 Comments