Latest News
Loading...

സെൻ്റ് മേരീസ് എൽ പി സ്കൂളിൽ PTA പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും



അരുവിത്തുറ: സെൻ്റ് മേരീസ് LP സ്കൂൾ അരുവിത്തുറയിൽ PTA പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി നടത്തപ്പെട്ടു അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.ആൻറണി തോണക്കര അധ്യക്ഷത വഹിച്ചു


യോഗത്തിൽ ബാബു സെബാസ്റ്റ്യൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ഈരാറ്റുപേട്ട രക്ഷിതാക്കൾക്ക് ക്ലാസ് നല്കി.2020-20 21 അധ്യയന വർഷത്തിൽLS S സ്കോളർഷിപ്പ് നേടിയ 11 കുട്ടികൾക്ക് മെമൻ്റോ നല്കി ആദരിച്ചു.



സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ കുട്ടികളുടെ സുഗമമായ പഠനത്തിന് രക്ഷിതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

   പി.ടി.എ. പ്രസിഡന്റായി ഷിനുമോൻ ജോസഫിനെയും വൈസ് പ്രസിഡന്റായി
 മഞ്ചു ആർ. നായരെയും തെരഞ്ഞെടുത്തു.




Post a Comment

0 Comments