Latest News
Loading...

കെ.എം.എസ് കൊച്ചേട്ടന്‍ നിര്യാതനായി

പൈക കളപ്പുരയ്ക്കല്‍ കെ.റ്റി മാത്യു (കൊച്ചേട്ടന്‍- 81 ) നിര്യാതനായി. കേരളത്തിലെ ആദ്യകാല പ്രൈവറ്റ് ബസ് സര്‍വീസായ കെ.എം എസ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു. 

പാലാ പൊന്‍കുന്നം റൂട്ടിലെ എല്ലാ ബസ്സുകളും തന്നെ കെ.എം.എസിന്റെതായിരുന്നു. കെ.എസ് ആര്‍ ടി സി ഈ വഴി ചെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 3ന് പൈക സെന്റ്  ജോസഫ് പള്ളിയില്‍


കെ എം എസ് കൊച്ചേട്ടന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ അനുശോചിച്ചു

പാലാ: കെ എം എസ് മോട്ടോഴ്‌സ് ഉടമ കെ.ടി മാത്യു (കെഎംഎസ് കൊച്ചേട്ടന്‍) വിന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ അനുശോചിച്ചു. ഒരു കാലഘട്ടത്തില്‍ പാലാ- പൊന്‍കുന്നം മേഖലയിലെ ആളുകളുടെ യാത്രാവശ്യങ്ങള്‍ക്കു വേണ്ടി ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു കൊച്ചേട്ടനെന്ന് എം എല്‍ എ അനുസ്മരിച്ചു.




Post a Comment

0 Comments