Latest News
Loading...

അനധികൃത പാറഖനനം; ഉപകരണവും വാഹനങ്ങളും പിടിച്ചെടുത്തു

കോട്ടയം: അകലക്കുന്നം പഞ്ചായത്തിലെ മൂന്നാംവാർഡിൽ കൊഴുവനാൽ ചൂരക്കുന്ന് പ്രദേശത്ത് അനധികൃതമായി പാറഖനനം നടത്തിയതിന് ഖനന ഉപകരണവും ഇതിനുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്ത് കേസെടുത്തു. 

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിർദ്ദേശപ്രകാരം കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഖനനം നടത്തിയതായി കണ്ടെത്തിയത്. നാലു വാഹനവും പാറപൊട്ടിക്കുന്നതിനുള്ള ഉപകരണവും പിടിച്ചെടുത്തു. 


മറ്റക്കരയിൽ മാർട്ടിൻ ഫിലിപ്പ് എന്നയാൾക്കെതിരേ പള്ളിക്കത്തോട് പൊലീസ് കേസെടുത്തതായി തഹസിൽദാർ അറിയിച്ചു. അനധികൃത ഖനനത്തിനെതിരേ കളക്ടർക്കു ലഭിച്ച പരാതിയിലാണ് നടപടി.