Latest News
Loading...

ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.

പൂവരണി: ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പൂവരണി എസ്.എന്‍.ഡി.പി. ജംഗ്ഷനില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. പഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.  


ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ലി ബേബി, പഞ്ചായത്ത് മെമ്പര്‍മാരായ സോജന്‍ തൊടുക, രമ്യ രാജേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, സി.റ്റി. രാജന്‍, ജോസ് പാറേക്കാട്ട്, എ.കെ. ചന്ദ്രമോഹനന്‍, എസ്.എന്‍.ഡി.പി. ശാഖാ കണ്‍വീനര്‍ സാബു മുകളേല്‍, ചെയര്‍മാന്‍ അരുണ്‍ കുളമ്പള്ളില്‍, 


മര്‍ച്ചന്റ്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റ് ഷൈജു വാതല്ലൂര്‍, ഷാന്‍ കെ.ജെ., ശശി നെല്ലാല, ജോസഫ് മുത്തുമല, ബെന്നി ഗണപതിപ്ലാക്കല്‍, ജോജോ പൂവത്താനി, ശശി മുകളേല്‍, രഘു പ്ലാപ്പള്ളില്‍, തങ്കച്ചന്‍ വല്യപുരയ്ക്കല്‍, പ്രദീപ് ചെറുചിലമ്പില്‍, റീനാ പള്ളത്തുശ്ശേരി, ഷിജു വല്യപുരയ്ക്കല്‍, ഗോപി കൂച്ചേടത്ത്, സുമേഷ് വളയത്തില്‍, ഗിരീഷ് വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments