Latest News
Loading...

മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ്

ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച വനിതാ അത്ലലീറ്റിനോട്  അശ്ലീല പരാമർശങ്ങൾ നടത്തി അപമാനിച്ചത് സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി  അംഗമായ കേരള കോൺഗ്രസ് നേതാവാണെന്ന് കോൺഗ്രസ്സ്.  ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഉടൻ  അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാളെ മുതൽ മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസിഡൻ്റ് തോമസ്.ആർ. വി. 


സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി എന്ന പേരിൽ നഗര ഭരണകൂടം സാമൂഹ്യവിരുദ്ധരെ സ്റ്റേഡിയത്തിലെ ഭരണം കയ്യാളാൻ ഏൽപ്പിച്ചു കൊടുത്തിരിക്കുകയാണെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നു.  

നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്. 


സ്റ്റേഡിയത്തിൽ നടത്തിയ പല അനധികൃത നിർമ്മാണങ്ങളും ഇയാളുടെ നിർദ്ദേശപ്രകാരമാണ് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. ഉദ്യോഗസ്ഥരും നഗര ഭരണകൂടവും ഇത്തരം ക്രിമിനലുകളും ചേർന്നാണ് നഗരസഭാ സ്റ്റേഡിയത്തെ ക്രിമിനലുകളുടെ താവളം ആക്കി മാറ്റുന്നത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പാതിരാ നടത്തം സംഘടിപ്പിച്ചവർ യാഥാർത്ഥ്യങ്ങളോട് മുഖം തിരിക്കുന്നത് അപലപനീയമാണെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തി.





Post a Comment

0 Comments