Latest News
Loading...

റിൻസിനെ പുറത്തെടുത്തത് വാഹനം വെട്ടി പൊളിച്ച്

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മേലുകാവ് സ്വദേശി ഏഴുകുംകണ്ടത്തില്‍ ചാക്കോ എന്ന് വിളിക്കുന്ന റിന്‍സ് സെബാസ്റ്റിയനാണ് മരിച്ചത്. രാവിലെ 11.30ഓടെയായിരുന്നു അപകടം. 

ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക്  ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയില്‍ നിന്നും എരുമേലിയിലേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. 
വാനിലുള്ളിൽ കുടുങ്ങിയ റിന്‍സിനെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ് റോഡില്‍ തെന്നി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പാലക്കാട് വടക്കന്‍ചേരിയില്‍ നിന്നും വന്ന ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് കണ്ടക്ടര്‍ മംഗലംഡാം സ്വദേശി ബിജു സ്‌കറിയയ്ക്കും 2 യാത്രക്കാര്‍ക്കും പരിക്കേറ്റു.



ഇന്‍ഡേന്‍ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജന്‍സിയിലെ ജീവനക്കാരനാണ് മരിച്ച റിന്‍സ്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് റിന്‍സിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഇവിടെ അല്‍പസയമം ഗതാഗതം തടസ്സപ്പെട്ടു





Post a Comment

0 Comments