Latest News
Loading...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തി

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ .  പൂഞ്ഞാർ തെക്കേക്കര വലിയപറമ്പിൽ  ജാൻസി ജെയിംസിനെ വെട്ടി പരിക്കേപിച്ച കേസിൽ ജാൻസി യുടെ ഭർത്താവ് വി.ജെ ജെയിംസി (56) നെയാണ്  ഈരാറ്റുപേട്ട പോലിസ് അറസ്റ്റ് ചെയ്തത്. 


കുടുംബ വഴക്കിനെ തുടർന്നുണ്ടായ ബഹളത്തിനിടയിലാണ് ജെയിംസ് തൻറെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത് . അതിനു ശേഷം ഓടി രക്ഷപെട്ട പ്രതിയെ പോലീസിന്റെ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം ഈരാറ്റുപേട്ട sho ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Post a Comment

0 Comments