Latest News
Loading...

ഫസ് നയെയും മാതാപിതാക്കളെയും സ്കൂൾ അനുമോദിച്ചു.

ഈ രാറ്റുപേട്ട: ഭിന്നശേഷി കുട്ടികൾക്കായി കോഴിക്കോട് നടന്ന വൊ ക്കേഷണൽ ട്രൈയിനിങ്ങ് വിജയകരമായി പൂർത്തീകരിച്ച പൂർവ്വ വിദ്യാർത്ഥി ഫസ് നയെമുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അനുമോദിച്ചു.
സമഗ്ര ശിക്‌ഷാ കേരളത്തിന്റെ നേത്യത്വത്തിൽ നടന്ന ഈ പരിശീലനത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് ഫസ് ന പങ്കെടുത്തത്. 


ഈ ട്രെയിനിങ്ങിൽ മികവു പുലർത്തിയ ഫസ് നയ്ക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ജോലി ലഭിക്കുകയും ചെയ്തു. അടുത്ത യാഴ്ച ഫസ് ന ഇവിടെ ജോലിയിൽ പ്രവേശിക്കും. സവിശേഷ സിദ്ധിക്കാരനായ പാണ്ടിയാലി ക്കൽ അബ്ദുൽ ലത്തീഫാണ് പിതാവ്. മാതാവ് ഷാഹിത. എല്ലാ കാര്യങ്ങളിലും അവളോടൊപ്പം നിന്ന മാതാപിതാക്കൾ മറ്റുള്ളവർക്ക് മാത്യകയാണ്. 


വിവാഹിതയായ ഒരു സഹോദരിയും , വിദേശത്ത് വിദ്യാർത്ഥിയായ ഒരു സഹോദരനുമുണ്ട്. പരിമിതികൾ ഒന്നിനും തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഫസ് ന. ഫസ്നയെയും മാതാപിതാക്കളെയും സ്കൂൾ അങ്കണത്തിൽ ഹെഡ് മിസ്ട്രസ്റ്റ് ലീ നാ . എം.പി ഉപഹാരം നൽകി അനുമോദിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.




Post a Comment

0 Comments