Latest News
Loading...

പി.പി റോഡില്‍ ദിവസേന അപകടങ്ങള്‍. നടപടി ഒന്നുമില്ല

പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്നു രാവിലെ വിളക്കും മരുത് ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ചു. ഇന്നലെ കുമ്പാനിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചും അപകടമുണ്ടായിരുന്നു.  എല്ലാ ദിവസവും ഈ റോഡില്‍ അപകടങ്ങള്‍ പതിവാകുകയാണ്. 


പി.പി റോഡില്‍  നിരവധി ആളുകള്‍ വാഹനാപകടത്തില്‍ മരിക്കുകയും അപകടത്തില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പൂവരണി അമ്പലം ജംഗ്ഷന്‍, ഏഴാംമൈല്‍ എന്നീ അപകടങ്ങള്‍ ഉണ്ടാകാത്ത സ്ഥലങ്ങളില്‍ വേഗത ക്യാമറ സ്ഥാപിക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്. ഈ റോഡില്‍ 80കിലോമീറ്ററിന് മുകളില്‍ വാഹനം ഓടിക്കുവാന്‍ സാധിക്കുന്നത്ഈ രണ്ടു സ്ഥലങ്ങള്‍ മാത്രമാണ്.


എന്നാല്‍ വിളക്കുംമരുത്, പൈക, കൂരാലി എന്നീ പ്രധാന ജംഗ്ഷനുകളില്‍ ഒരു സൈന്‍ ബോര്‍ഡ് റബ്ബിള്‍സ്ടിപ്പ് സ്ഥാപിക്കാനോ അധികൃതര്‍ മടിക്കുകയാണ്.  അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്. 

Post a Comment

0 Comments