Latest News
Loading...

തിടനാട് ബാങ്ക് ഇലക്ഷനിൽ വമ്പൻ ജയവുമായി ജനപക്ഷം

തിടനാട് സഹകരണ ബാങ്കിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ജനപക്ഷം നേതൃത്വം നൽകുന്ന ജനകീയ പാനൽ 13 ൽ 12 സീറ്റിലും വിജയിച്ച് ഭരണം നിലനിർത്തി. വി.ടി തോമസ് വടകര നേതൃത്വം നൽകിയ പാനലിൽ നിന്ന് ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, ജോമി ജോർജ് പഴേട്ട്, ജോർജ് സ്റ്റീഫൻ പ്ലാത്തോട്ടത്തിൽ, ബെന്നി ജോർജ് തയ്യിൽ, കെ.കെ. സുകുമാരൻ കരോട്ടുകൊടൂർ, പി.ജെ. ചാക്കോ പൊരിയത്ത്, മാർട്ടിൻ ജോർജ് കണിപറമ്പിൽ, കെ.ജി. ഷാജി കുന്നുംപുറത്ത്, വി. വിജയശ്രീ നാരായണമംഗലത്ത് ഇല്ലം, ഫിലറ്റ് മേരി ജോർജ് പേരേക്കാട്ട്, മേരി ജോസഫ് വടക്കേമുറിയിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ഇടതുപാനലായ സഹകരണമുന്നണിയിൽ നിന്ന് വി.പി. രാജു മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ മുതൽ ആരംഭിച്ച വോട്ടെടുപ്പിൽ ഉച്ചയ്ക്ക് കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന് പോലീസ് ലാത്തി പ്രയോഗത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. LDF സഖ്യത്തിനെതിനെതിരെ ഒറ്റയ്ക്ക് പോരാടിയാണ് മിന്നുന്ന വിജയം പിസി പട നേടിയത്. 


സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകിയിട്ടും ഏറ്റ കനത്ത പരാജയം നിയമസഭ തെരെഞ്ഞെടുപ്പിന് ശേഷമുണ്ടായ വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. നാല് പഞ്ചായത്തംഗങ്ങളും, രണ്ട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളും, സിപിഎം ഏരിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമടക്കം അണിനിരന്ന എൽ.ഡി.എഫ് സഖ്യത്തിനെതിരെയാണ് ജനപക്ഷത്തിന്റെ വിജയമെന്നത് പിസി ജോർജ്ജിനും നേട്ടമായി

Post a Comment

0 Comments