Latest News
Loading...

ജാമ്യത്തിൽ ഇറങ്ങി ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ

പാല വെള്ളാപ്പാട് ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും വിസ്മയ ബിൽഡേഴ്സ് ജീവനക്കാരൻ വള്ളിച്ചിറ താമരക്കുളം സ്വദേശി രഞ്ജിത്തിന്റെ ബൈക്ക് മോഷണം പോയി മണിക്കൂറുകൾക്ക് അകം മോഷ്ടാവിനെ പാല SHO തോംസൺ KP യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വെള്ളിയേപ്പള്ളി പുതുശ്ശേരി വീട്ടിൽ വിജയൻ മകൻ ദിലീപ് (37) ആണ് പിടിയിലായത്.

 
ഇന്നലെ ഉച്ചയോടെ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും ബൈക്ക് മോഷണം ചെയ്തു കൊണ്ടുപോയത് വൈകുന്നേരത്തോടെ ഉടമ വാഹനം മോഷണം പോയതറിഞ്ഞ് പാല പോലീസ് സ്റ്റേഷനിലെത്തി കേസ്സ് രജിസ്റ്റർ ചെയ്യിച്ചു. . പോലീസ് ശക്തമായവാഹന പരിശോധന നടത്തി വരവെ വൈകുന്നേരത്തോടെ ടൗൺ ബിവറേജ് പരിസരത്ത് വച്ച് മോഷണ വാഹനവുമായി ദിലീപ് പിടിയിലായി.


പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പണിപ്പെട്ടാണ് പിടികൂടിയത് മറ്റൊരു മോഷണക്കേസ്സിൽ റിമാൻഡിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത് പ്രതിക്ക് പാല സ്റ്റേഷനിൽ കൂടാതെ കാഞ്ഞിരപ്പള്ളിയിലും മോഷണ കേസ്സ് നിലവിൽ ഉണ്ട് പാല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് - ഇൻസ്പെക്ടർ അഭിലാഷ് MD,ASI ബിജു കെ.തോമസ് SCPO ഹരികുമാർ CPO രഞ്ജിത് , ജോഷി മാത്യു എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Post a Comment

0 Comments