Latest News
Loading...

പാലാ കെഎസ്ആർടിസി സ്റ്റാൻഡിലെ കൂൾബാറിൽ മോഷണം

പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന കൂൾബാറിൽ പട്ടാപ്പകൽ മോഷണം. 4000 രൂപയാണ് മോഷണം പോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായെങ്കിലും മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മോഷണം നടന്നത്. കടയുടമ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നു. 2 ജീവനക്കാരു ള്ള കടയിൽ ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോഴാണ് മോഷണം നടന്നത്. ജീവനക്കാരൻ നാരങ്ങാവെള്ളം എടുക്കാനായി തിരിഞ്ഞ സമയത്ത് ഷർട്ടിടാതെ കടയ്ക്കുള്ളിൽ കയറിയ ആളാണ് മേശക്കുള്ളിൽ നിന്നും പ ണം കവർന്നത്.

കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങൻ നില്ക്കുമ്പോഴായിരുന്നു മോഷണം. ജീവനക്കാരനാണെന്ന് കരുതി മോഷ്ടാവിനോട് ആളുകൾ സാധനം ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണം കൈക്കലാക്കി മോഷ്ടാവ് തന്ത്രത്തിൽ രക്ഷപെടുകയും ചെയ്തു. 


.പിന്നീട് മേശയിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments