Latest News
Loading...

എൽ.ഡി.എഫ്.ആരോപണം അടിസ്ഥാന രഹിതം: യുഡിഎഫ്.

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാറമടലോബിയുടെ സ്വാധീനമാണെന്ന ഇടത് മുന്നണിയുടെ ആരോപണം അടിസ്ഥനരഹിതമാണെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു. സ്വതന്ത്രരായി വിജയിച്ച രണ്ടംഗങ്ങളും സ്വന്തം ഇഷ്ടപ്രകാരമാണ് അവിശ്വാസത്തെ പിന്തുണച്ചത്. 

പാറമടയുടെ അനുമതിയുമായി ബന്ധപെട്ട് കളക്ട്രേറ്റിൽ നടന്ന ഹിയറിംഗിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതു പാറമടക്ക് അനുകൂലമായ നിലപാട് എടുത്തത് കേരള കോൺഗ്രസ് (M) ജനപ്രതിനിധികൾ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജാള്യത മറക്കാനാണ് യു ഡി എഫിനെതിരെ അടിസ്ഥനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും യുഡിഎഫ് ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു.

Post a Comment

0 Comments