Latest News
Loading...

മീനച്ചില്‍ ഹിന്ദുമഹാസംഗമം; കനിവായി സേവാഭാരതി

മീനച്ചില്‍ ഹിന്ദുമഹാസംഗമം ഈ വര്‍ഷം 29-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ കനിവായും സാന്ത്വനമായും സേവാഭാരതി. സനാതന ധര്‍മ്മത്തിന്റെ പ്രചാരകനായിരുന്ന ഏഴാച്ചേരി കെ.എന്‍. രാധാകൃഷ്ണന്റെ കുടുംബത്തിന് പുതിയൊരു വീട് നിര്‍മ്മിച്ച് നല്‍കിയാണ് ഹിന്ദു മഹാസംഗമം ഈ വര്‍ഷം സേവന മേഖലയില്‍ അതിന്റെ കടമ നിര്‍വ്വഹിക്കുന്നത്.

സേവാഭാരതിയാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം 20ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കും. രാധാകൃഷ്ണന്റെ ഭാര്യ സതി പുതിയ ഭവനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങും. 

 
മുന്‍ വര്‍ഷങ്ങളിലും ഹിന്ദുമഹാസംഗമത്തിന്റെ പേരില്‍ നിരാലംബര്‍ക്ക് സേവാഭാരതി വീട് നിര്‍മ്മിച്ച് നല്‍കി മാതൃകയായിട്ടുണ്ട്. രോഗികള്‍ക്ക് സാന്ത്വനമായി 'സംഗമവാഹിനി' ആംബുലന്‍സ് സര്‍വീസ്, പാലാ ജനറല്‍ ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന 'സേവാമൃതം' പദ്ധതി, വിദ്യാലയങ്ങള്‍, ബാലികാശ്രമം
തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മീനച്ചില്‍ ഹിന്ദുമഹാസംഗമം  പ്രേരണയായി.        

സനാതന ധര്‍മ്മത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുക, ആചരിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീനച്ചില്‍ ഹിന്ദുമഹാസംഗമം 29-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നത്  ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മുറുകെ പിടിച്ചുതന്നെയാണ്.

Post a Comment

0 Comments