Latest News
Loading...

ജോസ് കെ മാണി എംപിക്കും മന്ത്രി റോഷി അഗസ്‌റ്റ്യനും സ്വീകരണം നൽകും

കെ എം മാണി സാറിന്റെ മൂന്നാമത് സൃമൃതി സംഗമത്തോടനുബദ്ധിച്ച് കേരളാ കോൺഗ്രസ്സ് എം ചക്കാമ്പുഴ സംയുക്തവാർഡ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി എംപിക്കും ചക്കാമ്പുഴയുടെ സ്വന്തം പുത്രൻ പ്രിയങ്കരനായ സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്‌റ്റ്യനും ഏപ്രിൽ 18 തിങ്കളാഴച്ച ചക്കാമ്പുഴയിൽ വൻ സ്വീകരണം നൽകുന്നു.  വൈകിട്ട് 5.30 തിന് ചക്കാമ്പുഴ ആശുപത്രി കവലയിൽ കേരളാ കോൺഗ്രസ്സ് എം ചക്കാമ്പുഴ വാർഡ് കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം പാർട്ടി ചെയർമാൻ ജോസ് കെ മാണി നിർവഹിക്കും തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്ര ചക്കാമ്പുഴ ലോരേത്തു മാതാപ്പള്ളി പാരീഷ്ഹാളിലേക്ക് നടക്കും

 
 
തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനം കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് പ്രഫ എൻ ജയരാജ് നിർവഹിക്കും സമ്മേളനത്തിൽ സ്വീകരണങ്ങളേറ്റുവാങ്ങുന്ന ജോസ് കെ മാണി എം പി അധുനിക രാമപു രത്തിന്റെ ശിൽപി പി ജെ ജോൺ പുതിയിടത്തു ചാലിയേയും ചക്കാമ്പുഴയിലെ മുതിർന്ന പാർട്ടി പ്രവർത്തകരേയും ആദരിക്കും ഇതോടൊപ്പം കെ എം മാണി സാറിന്റെ ഓർമ്മക്കായി നിർദ്ധനരായ കുടുബങ്ങൾക്ക് കരുണൃ ഭവനങ്ങൾ പണിയുന്നതിനായി ചക്കാമ്പുഴ വാർഡ് കമ്മറ്റി വാങ്ങി നൽകുന്ന പത്ത് സെന്റ് സ്ഥലത്തിന്റെ കരാർ പത്രം പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് കൈമാറും തുടർന്ന് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് ജൻമനാട് ആദരവ് നൽകും .


സ്മൃതി സംഗമത്തോടനുബദ്ധിച്ച് സംഘടിപ്പിക്കുന്ന അഖില കേരളാ വടംവലി മൽഝരം അദ്ധഹം ഉദ്ഘാടനം ചെയ്യും കേരളാ കോൺഗ്രസ്സ് എം സംസ്ഥാന ജനറൽ സെക്കട്ടറി ബേബി ഉഴുത്തുവാൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് എം ചക്കാമ്പുഴ വാർഡ് പ്രസിഡന്റ് ടോം ജോസഫ് വളവനാട്ട് സ്വാഗതവും ചിറകണ്ടം വാർഡ് പ്രസിഡന്റ് ഓസ്‌റ്റ്യൻ കൂരിശുംമൂട്ടിൽ കൃതജ്ഞതയും പറയും 

ചടങ്ങിൽ വിശിഷ്ടാതിഥികളായി തോമസ് ചാഴികാടൻ എം പി ജോബ് മൈക്കിൾ എം എൽ എ പ്രമോദ് നാരായണൻ എം എൽ എ അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ജില്ലാ പഞ്ചായത്ത് മെബർമാരായ പി എം മാത്യു രാജേഷ് വാളിപ്ലാക്കൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്ബ് കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു കരൂർ ഗ്രാമ പഞ്ചായത്ത് മെബർ വൽസന്മ തങ്കച്ചൻ സി പി എം ഏരിയാ കമ്മറ്റി അംഗം കെ എസ്സ് രാജു സി പി എം ലോക്കൽ സെക്കട്ടറി എം ജെ ജാന്റീഷ് സി പി ഐ രാമപുരം മണ്ഡലം കമ്മറ്റി എക്സ്സി കുട്ടീവ് മെബർ പയസ്സ് അഗസ്‌റ്റ്യൻ

 കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് കരൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് യൂത്ത് ഫ്രണ്ട് എം രാമുപുരം മണ്ഡലം പ്രസിഡന്റ് ജോയിസ്സ് കഴുമ്പിൽ തുടങ്ങിയവർ പങ്കെടുക്കും പരിപാടികൾ വിശദീകരിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് എം സംസ്ഥാന ജനറൽ സെക്കട്ടറി ബേബി ഉഴുത്തു വാൽ, ചക്കാമ്പുഴ വാർഡ് പ്രസിഡസ്റ്റ്‌ ടോം ജോസഫ് വളവനാട്ട്, സുജോ മുഞ്ഞനാട്ട്, ബിനോയി അഗസ്‌റ്റ്യൻ ചെറു നിലം തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments