Latest News
Loading...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിഷുക്കൈനീട്ടവുമായി A.I.Y.F

വിഷു ദിനത്തിലും ശമ്പളം പോലും ലഭിക്കാതെ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐവൈഎഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി.   KSRTC  തൊഴിലാളികള്‍ക്ക്  വിഷുകൈനീട്ടം എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചു.  ബാബു ജോസഫിന്റെ അധ്യക്ഷതയില്‍  സംസ്ഥാന കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 



എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം ആര്‍ രതീഷ്, AITUC കെഎസ്ആര്‍ടിസി യൂണിയന്‍ നേതാവ് സോമന്‍ , മുഹമ്മദ് ഹാഷിം, ജോസ്നാ, ഷമല്‍, അമീന്‍, രഞ്ജിത്, റിയാ, സഫല്‍, തുടങ്ങിയവര്‍ പങ്കെടുത്തു


Post a Comment

0 Comments