Latest News
Loading...

പി.പി റോഡിൽ അപകടം. 2 പേർക്ക് ഗുരുതര പരിക്ക്

പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് 2 പേർക്ക് ഗുരുതര പരിക്കേറ്റു. സിഎസ്കെ പെട്രോൾ പമ്പിന് മുൻവശത്താണ് അപകടമുണ്ടായത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. പൈക കുരുവിക്കൂട് സ്വദേശിയുടേതും അടിമാലി ബൈസൺ വാലി സ്വ ദേശിയുടെ കാറുമാണ് അപകടത്തിൽപെട്ടത്.

കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അപകട ത്തിൽ തകർന്നു. പരിക്കേറ്റവരെ ആദ്യം പാലാ ജനറലാശുപത്രിയിലാണ് എത്തിച്ചത്.

 ഇതുവഴി എത്തിയ സ്വകാര്യബസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിൽ പരന്ന ഓയിൽ കഴുകി നീക്കി.

Post a Comment

0 Comments