പൂഞ്ഞാർ തെക്കേക്കരയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 72 ലക്ഷം രൂപയാണ് ഇതിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്. സർക്കാർ ഏജന്‍സിയായ ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.