Latest News
Loading...

രാമപുരം ഗവ. ആശുപത്രിയിൽ മുഴുവൻ സമയ ചികിൽസ ഉറപ്പാക്കണം: കേരളാ കോൺഗ്രസ്

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ആരംഭിച്ച് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തികരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന  രാമപുരം ഗവൺമെൻറ് ആശുപത്രിയിൽ ഇപ്പോൾ രാവിലെ മാത്രം ഡോക്ടർമാർ രോഗികളെ ചികിത്സിക്കുകയും, ഉച്ചക്ക് ശേഷവും , രാത്രികാലങ്ങളിലും രോഗികൾക്ക് ചികിത്സാ സൗകര്യം നിഷേധിച്ചിരിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് ഡോക്ടർമാരെയും, മറ്റ് സ്റ്റാഫിനെയും നിയമിച്ച് ഉച്ചകഴിഞ്ഞും, രാത്രി സമയങ്ങളിലും ചികിത്സാ തേടിയെത്തുന്ന രോഗികൾക്ക് ചികിത്സാ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി എക്സ്-റേ യൂണിറ്റ് , ഡയാലിസിസ് യൂണിറ്റ് എന്നിവ ആരംഭിക്കണമെന്നും കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം നേതൃസമ്മേളനം  ആവശ്യപ്പെട്ടു. കേരളാ കോൺസ് രാമപുരം മണ്ഡലം പ്രസിഡന്റ് മത്തച്ചൻ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉഴുന്നാലിൽ മുഖ്യപ്രസംഗം നടത്തി .

രാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എ ജോസ് ഉഴുന്നാലിൽ, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോഷി കുമ്പളം, ബേബി കടുകംമാക്കൽ, അവിരാച്ചൻ  മുല്ലൂർ, മാത്യുകുട്ടി തെങ്ങുംപിള്ളിൽ, ഓസ്റ്റ്യൻ ഈന്തനാൽ, സാവിയോ തോട്ടുങ്കൽ, ജോണി തച്ചൂർ, സിബി മേലേവീട്ടിൽ, ജോർജ് തെങ്ങുംപിള്ളി, തോമാച്ചൻ ചാലിൽ, ഗസ്സി ഇടക്കര, ബെന്നി തേവർകുന്നേൽ, മുരളീധരൻ നായർ, ജോബി കടലംങ്കാട്ട്, അഗസ്റ്റിൻ മുളയാനിക്കൽ, സോണി കിഴക്കേകുന്നേൽ, പാപ്പച്ചൻ കൂടപ്പുലം, മാർട്ടിൻ പുലിപറമ്പിൽ, ബിനോയ്‌ കണിയാരകം, സജികുമാർ, വനിതാ നേതാക്കളായ ജെസ്സി സജി, മഞ്ജു മാർട്ടിൻ തുടങ്ങിയവർ സംഘടനചർച്ചകൾക്ക് നേതൃത്വം നൽകി. പാർട്ടിയിലെയ്ക്ക് പുതതായി കടന്നുവന്നവർക്ക് സമ്മേളനത്തിൽ വച്ച് മെബർഷിപ്പ് നൽകി സ്വീകരിച്ചു.

Post a Comment

0 Comments