Latest News
Loading...

വിദ്യാഭ്യാസ ശില്പശാല നടത്തി

എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ  നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ  ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്റ്റിന്റെ  ഈരാറ്റുപേട്ട  വിദ്യാഭ്യാസ ഉപജില്ലാ തല  ശില്പശാല  നടത്തി . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ   നടത്തിയ ശില്പശാല അഡ്വ. സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ  ഉദ്ഘാടനം ചെയ്തു.

ഫ്യൂച്ചർ സ്റ്റാർസ് പ്രോഗ്രാം ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ  പ്രോജക്ട് പേട്രൻ പ്രശസ്ത ട്രെയ്നർ ശ്അഭിലാഷ് ജോസഫ് കുട്ടികൾക്കുള്ള ക്ലാസുകൾ നയിച്ചു.ശിൽപ്പശാലയിൽ വച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം രചിച്ച അഗ്നിച്ചിറകുകൾ എന്ന പുസ്തകം സമ്മാനമായി നൽകി. 

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  മിനി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവി,  അധ്യാപകരായ നോബി തോമസ് അബ്ദുൽ ഖാദർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.  വിവിധ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമർദ്ധരായ  വിദ്യാർത്ഥികളെയാണ്  ഫ്യൂച്ചർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments