Latest News
Loading...

കറുത്ത ബാഡ്ജണിഞ്ഞ് കേരളാ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി

എൽഡിഎഫ് സർക്കാർ ബഡ്ജറ്റിൽ പാല നിയോജകമണ്ഡലത്തെ വികസനരംഗത്ത്  പൂർണ്ണമായും ഒഴിവാക്കി പാലയോടുള്ള രാഷ്ട്രീയ വിരോധം തീർത്തിരിക്കുകയണെന്ന് UDF കോട്ടയം ജില്ലാ ചെയർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


പാലായ്ക്ക്‌ ബഡ്ജറ്റിൽ സമ്മനം നൽകുമെന്ന് പറഞ്ഞ് ജോസ് കെ.മാണി എം.പി.യുടെ നേതൃത്വത്തിൽ നിവേദനം നൽകിയത് തട്ടിപ്പാണന്ന് തെളിഞ്ഞിരിക്കുകയാണെന്നും , നിയമസഭാ തിരഞ്ഞെടുപ്പിലെ LDF പരാജയത്തിന്റെ പേരിൽ വികസനം മനപൂർവ്വം തടഞ്ഞ് പാലായിലെ ജനങ്ങളെ LDF വെല്ലുവിളിക്കുകയാണെന്നും സജി പറഞ്ഞു. ബഡ്ജറ്റിൽ പാലാ യോട് രാഷ്ട്രിയ വിരോധം തീർത്ത LDF സർക്കാർ നാടപടിയിൽ പ്രധിഷേധിച്ച് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കറുത്ത ബാഡ്ജ് അണിഞ്ഞ്  പാലാ കുരിശപള്ളി ജംഗ്ഷനിൽ നടന്ന പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസംസാരിക്കുകയായിരുന്നു അദ്ധേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. 
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്, എബ്രാഹം തോമസ്, മത്തച്ചൻ പുതിയിടത്തു ചാലിൽ, തങ്കച്ചൻ മണ്ണുശ്ശേരി, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, മൈക്കിൾ കാവുകാട്ട്,ജയിംസ് ചാടനാക്കുഴി, കെ.സി. മാത്യു കേളപ്പനാൽ, ടോമി താണോലിൽ, അവിരാച്ചൻ മുല്ലൂർ, റിജോ ഒരപ്പുഴിക്കൽ , സജി ഓലിക്കര, കുര്യൻ കണ്ണംകുളം, സന്തോഷ് വ േള്ളാംകുഴി, ടോംമ് ജോ സഫ്,ബെന്നി വെള്ളരിങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments