Latest News
Loading...

മൂന്നിലവ് മാവേലി സ്റ്റോറിലെ തട്ടിപ്പ് -സിപിഐ എം ധർണ്ണ നടത്തി

 മൂന്നിലവ് മാവേലി സ്റ്റോറിലെ തട്ടിപ്പിൽ സമഗ്ര അന്വഷണം ആവിശ്യപ്പെട്ട് സിപിഐ എം മൂന്നിലവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. മാവേലി സ്റ്റോറിന് മുൻപിൽ നടത്തിയ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയത്തിൽ മാവേലി സ്റ്റോർ സ്ഥിതി ചെയ്യുന്നു മൂന്നിലവ് ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് ജീവനക്കാരുടെ രാഷ്ട്രീയ താല്പര്യത്തിനുള്ള ആളുകളെ ഉപയോഗിച്ച് കൊണ്ട് സ്റ്റോറിലെ സാധന സാമഗ്രികൾ എല്ലാം മാറ്റിയിരുന്നു. എന്നാൽ മാറ്റിയ സാധനങ്ങൾ ഒന്നും തന്നെ പിന്നിട് മാവേലി സ്റ്റോറിലെക്ക് തിരികെ കൊണ്ടുവന്നില്ല. 


ഏകദേശം ഏഴ് ലക്ഷം രൂപയുടെ നിത്യോപയോഗ സാധങ്ങളാണ് നഷ്ടപെട്ടത്. നിത്യോപയോഗ സാധനങ്ങൾ തന്ദേശവാസികൾക്ക് നൽകാതെ മറ്റ് പഞ്ചായത്തിലെ ജനങ്ങൾക്കാണ് ജീവനക്കാർ നൽകുന്നത്തെന്നും സിപിഐ എം ആരോപിച്ചു. 

മാവേലി സ്റ്റോറിലെ സാധനങ്ങൾ പ്രളയത്തിന്റെ മറവിൽ തട്ടിയെടുത്ത ജീവനക്കാർക്കെതിരെയും വ്യക്തികൾക്കെതിരെയും നടപടിയെടുകണമെന്നു തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവിശ്യപ്പെട്ട് വിജിലെൻസിന് സിപിഐ എം പരാതി നൽകിയിട്ടുണ്ട് . 

മാവേലി സ്റ്റോറിന് മുൻപിൽ നടത്തിയ യോഗത്തിന് ലോക്കൽ സെക്രട്ടറി പി ജ് ജോർജ് അധ്യക്ഷനായി.ലോക്കൽ കമ്മിറ്റി അംഗം കമ്പീർ പരീത്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ്‌ ജസ്റ്റിൻ ജോസഫ്, കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജോയി ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ടൈറ്റസ് പുന്ന പ്ലാക്കൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അജിത്ത് ജോർജ്ജ്, ജയിംസ് മാമ്മൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സിന്ധു അനിൽകുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം ആർ സതീഷ് സ്വാഗതവും സന്തോഷ് പുതുശ്ശേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments