Latest News
Loading...

എയ്ഡ്സ് ബോധവൽക്കരണ മാജിക് ഷോ സംഘടിപ്പിച്ചു.



AIDS ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ,ഉഴവൂർ ഗ്രാമപഞ്ചായത്തും ,കെ.ആർ നാരായൺ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി എയ്ഡ്സ് ബോധവൽക്കരണ മാജിക് ഷോ സംഘടിപ്പിച്ചു.


ആശുപത്രി അങ്കണത്തിൽ മജീഷ്യൻ ബോസും സംഘവും നടത്തിയ മാജിക് ഷോ ഉഴവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. തങ്കച്ചൻ കെ.എം ഉദ്ഘാടനം ചെയ്തു.

വിത്യസ്തങ്ങളായ ബോധവൽക്കരണ പരിപാടികൾ  എയ്ഡ്സ് രോഗഭീതി മാറ്റുകയും ക്രമാകൃതമായി കുറച്ച് കൊണ്ടുവരുവാൻ സാധിച്ചത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെയും,പൊതു സമൂഹത്തിൻ്റയും നേട്ടമാണെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷ് രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments