Latest News
Loading...

പദ്ധതികളും പ്രവർത്തികളും ജനങ്ങൾക് വിരൽതുമ്പിൽ ലഭിക്കും

ഈരാറ്റുപേട്ട : പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളും പ്രവർത്തികളും ജനങ്ങൾക് വിരൽതുമ്പിൽ ലഭിക്കമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളും പ്രവർത്തികളും ഉടൻ പൂർത്തീകരിക്കുമെന്നും ഇത് നിലവിൽ വരുന്നത്തോടെ വകുപ്പിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും നിർദ്ദേശങ്ങൾ നൽകുവാനും ജനങ്ങൾക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർ നിർമാണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വകുപ്പിന്റെ എല്ലാം പ്രവർത്തികളും ജാനകിയമായിട്ട് നടത്തുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ശബരിമല പാക്കേജിന്റെ ഭാഗമായിട്ടാണ് ഈരാറ്റുപേട്ട വാഗമൺ റോഡിനെ ബിഎം ബിസി നിലവാരത്തിൽ നിർമാണത്തിന് 19 കോടി രൂപ അനുവദിച്ചത്. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നിരന്തരമായ ഇടപെടൽ കൊണ്ടാണ് എല്ലാ സാങ്കേതിക പ്രശനങ്ങളും മറികടന്ന് അഞ്ചു മാസം കൊണ്ട് നിർമാണം ആരംഭിക്കൻ സാധിച്ചത്. റോഡിന്റെ നിർമാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നും നിർമാണ പ്രവർത്തി മന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments