Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സ്പെഷ്യലിറ്റി ക്ലിനിക്കുകൾ ഇനി മുതൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും


 മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി ആരംഭിക്കുന്ന സ്പെഷ്യലിറ്റി ക്ലിനിക്കുകളുടെ ഉദ്ഘാടനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ച് നടന്നു.  ഓങ്കോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലാണ് സ്പെഷ്യലിറ്റി ക്ലിനിക്കുകൾ ആരംഭിച്ചത്. 


മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 4 മുതൽ 6 വരെയാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം കൺസൽട്ടൻറ് ഡോ. റോണി ബെൻസൺന്റെ സേവനം ഒരുക്കിയിരിക്കുന്നത് അതോടൊപ്പം യൂറോളജി വിഭാഗം കൺസൽട്ടൻറ് ഡോ. ആൽവിൻ ജോസ് പി യുടെ സേവനം എല്ലാ രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 6 വരെ ലഭ്യമാണ്. 

രണ്ടു ആശുപത്രികളിലെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, മാർ സ്ലീവാ മെഡിസിറ്റി പാലാ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൽട്ടൻറ് ഡോ. റോണി ബെൻസൺ ക്ലിനിക്കിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഡയറക്ടർ ഫാ. സോജി കന്നാലിൽ, ഡോ. ഷിന്റോ കെ തോമസ്, ഡോ. കിങ്സ്ലി ഇയ്യൻകുട്ടി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


Post a Comment

0 Comments