Latest News
Loading...

പാലായിൽ വികസന മുരടിപ്പെന്ന ജോസ് കെ മാണിയുടെ നിലപാട് പാലായിൽ വികസനം തടസ്സപ്പെടുത്തിയെന്നതിൻ്റെ തെളിവ്




പാലായുടെ വികസനത്തിന് കേരളാ കോൺഗ്രസ് എം നേതൃത്വം നൽകുമെന്ന പാർട്ടി ചെയർമാൻ്റെ പ്രസ്താവന പാലായോടു നാളുകളായി ചെയ്തുവരുന്ന വഞ്ചനയുടെ തുറന്നു പറച്ചിലാണെന്ന് ഡി സി കെ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. അൻപത് വർഷം കെ എം മാണി എം എൽ എ യും അതിൽ പകുതി കാലം മന്ത്രിയും ജോസ് കെ മാണി പല തവണ എം പി യും ആയിരുന്നിട്ടും  പാലായിൽ കാര്യമായ വികസനമൊന്നും നടന്നിട്ടില്ലെന്നും വികസന മുരടിപ്പായിരുന്നുവെന്നും സ്വയം തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പാലായുടെ വികസന മുരടിപ്പിനു കാരണം കേരളാ കോൺഗ്രസ് എമ്മാണെന്നും യോഗം കുറ്റപ്പെടുത്തി.  

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാലായിൽ വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പ്രസ്താവന ശരിയാണോയെന്ന് ഇടതുപക്ഷം അഭിപ്രായം പറയണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം ഭരിക്കുന്നത് ഇടതു മുന്നണിയാണെന്നും മന്ത്രിയായി കേരളാ കോൺഗ്രസ് എമ്മിൻ്റെ പ്രതിനിധി  സർക്കാരിൻ്റെ ഭാഗമാണെന്നുമിരിക്കെ സർക്കാർ പാലായെ അവഗണിച്ചുവെന്ന പാർട്ടി ചെയർമാൻ്റെ പ്രസ്താവന ഇനി പാലായ്ക്കു ലഭ്യമാകേണ്ട വികസനം തടസ്സപ്പെടുത്താനാണോയെന്ന് സംശയമുണ്ട്. പാലായിൽ തോൽപ്പിച്ച ജനത്തോടുള്ള വിരോധമാണ് ഇത്തരം നടപടികൾക്കു പിന്നിലുള്ളത്. പാലായിൽ കേരളാ കോൺഗ്രസ് (എം) വികസനം തടസ്സപ്പെടുത്തിയെന്നതിൻ്റെ തെളിവാണ് ഇതെന്നും യോഗം ചൂണ്ടിക്കാട്ടി. ഭരണം നിയന്ത്രിക്കുന്നയാൾ തന്നെ ഇങ്ങനെ പറയുമ്പോൾ പാലായുടെ വികസനം തടസ്സപ്പെടുത്തുന്നത് ആരാണെന്ന് വ്യക്തമാണ്.


പാലായെ സർക്കാർ അവഗണിച്ചതായി ഡി സി കെ യ്ക്കു അഭിപ്രായമില്ല. കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്ത് 400ൽ പരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. പാലാ ബൈപ്പാസ് പൂർത്തീകരണം, വർഷങ്ങൾക്കു മുമ്പ് നിർമ്മാണം പൂർത്തിയായ കളരിയന്മാക്കൽ കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ്, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്, കേന്ദ്ര സഹകരണത്തോടെ നടപ്പാക്കുന്ന രാമപുരം കുടിവെള്ള പദ്ധതി, ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം, ഇല്ലിക്കൽക്കല്ല് നവീകരണം തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്കു സർക്കാർ പിന്തുണ നൽകിയിട്ടുണ്ട്. പാലായുടെ വികസനത്തിനാണ് പ്രഥമ പരിഗണനയെന്നു മാണി സി കാപ്പൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷം രാഷ്ട്രീയമെന്നതാണ് ഡി സി കെ യുടെ നിലപാട്. 

ബജറ്റിൽ ഇടതു സർക്കാർ പാലാക്ക് അർഹമായ പരിഗണന നൽകുമെന്നാണ് പ്രതീക്ഷ. സർക്കാർ നൽകുന്ന പരിഗണന കേരളാ കോൺഗ്രസ് (എം) ൻ്റെ അക്കൗണ്ടിലാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ജനവഞ്ചനയാണ്. ഇക്കാര്യങ്ങളിൽ കേരളാ കോൺഗ്രസിൻ്റെ അഭിപ്രായം തന്നെയാണോ  ഇടതുപക്ഷത്തിനുള്ളതെന്നും വ്യക്തമാക്കണം. കേരളാ കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇടതുപക്ഷത്തെ പോലും തള്ളിപ്പറയുകയാണ്.

സംസ്ഥാന നിർവ്വാഹക സമിതിയംഗം എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments