Latest News
Loading...

പൈക ടൗൺ ഇനി മുതൽ ക്യാമറ നിരിക്ഷണത്തിൽ

പൈക ടൗൺ ഇനി മുതൽ ക്യാമറ നിരിക്ഷണത്തിലായി. വ്യാപാരി വ്യവസായ ഏകോപന സമിതിയാണ് ക്യാമറ സ്ഥാപിച്ചത്. നിരീക്ഷണ ക്യാമറകൾ മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്തു.



വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റണ് ടൗണിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വിളക്ക് മാടം റൂട്ടിലേക്ക് തിരിയുന്ന ജംഗ്ഷനിലാണ് നിരീക്ഷണ ക്യാമറ. പാലാ പൊൻകുന്നം റൂട്ടിലും പൈക വിളക്ക് മാടം റൂട്ടിലും സഞ്ചരിക്കുന്ന വാഹനങ്ങൾ മുഴുവൻ ക്യാമറാ കണ്ണിൽപ്പെടും. 

നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം മാണി സി കാപ്പൻ MLA നിർവ്വഹിച്ചു. വ്യാപാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോണി കുന്നപള്ളിൽ പറഞ്ഞു.

ആവശ്യമുള്ള സാഹചര്യങ്ങൾ ദൃശ്യങ്ങൾ പൊലീസിനും നൽകും. മുപ്പതിനായിരത്തോളം രൂപാ ചിലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പാലാ പൈക , പൈക പൊൻകുന്നം, പൈക-വിളക്കുമാടം എന്നി ഡയറക്ഷനുകളിലായി 3 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. മീനച്ചിൽ ഗ്രാമ പഞ്ചായത്തംഗം സോജൻ തൊടുക , വ്യാപാരി വ്യവസായ യൂണിറ്റ് ജനറൽ സെക്രട്ടറി ടി.സി ജോർജ്, ട്രഷറർ ബോബി കണിയാംപറമ്പിൽ, യൂണിറ്റംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments