Latest News
Loading...

ഓമന ഗോപാലന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റായി ഓമന ഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണപ്രകാരം ബിന്ദു സെബാസ്റ്റ്യന്‍ രാജിവെച്ച ഒഴിവിലേയ്ക്കാണ് ഓമന ഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ടത്.  ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തിയ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വാരാണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം എസ് സുനില്‍ അധ്യക്ഷത വഹിച്ചു. 


പുതിയ പ്രസിഡന്റിന് ആശംസകള്‍ അര്‍പ്പിച്ച് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, കമ്മിറ്റി അംഗങ്ങള്‍, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് എന്നിവര്‍ സംസാരിച്ചു. 

ബ്ലോക്ക് പഞ്ചായത്തിന്റെ വികസന വഴികളില്‍ കൂടുതല്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന ഉത്തരവാദിത്തം ഹൃദയപൂര്‍വ്വം ഏറ്റെടുക്കുന്നതായും ഈ ഉദ്യമത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ സഹകരണം കൂടെയുണ്ടാകണമെന്ന് പ്രത്യാശിക്കുന്നതായും ഓമന ഗോപാലന്‍ പറഞ്ഞു

Post a Comment

0 Comments