Latest News
Loading...

പാലായില്‍ സ്വകാര്യബസ് റോഡിലുപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മദ്യ ലഹരിയില്‍ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍, സ്വകാര്യബസ് നടുറോഡില്‍ ഉപേക്ഷിച്ച് ശേഷം ഓടിരക്ഷപ്പെട്ടു. പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം. ആന്റ് എം ബസ്സിലെ ഡ്രൈവറാണ് സ്വകാര്യബസ് നടുറോഡില്‍ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.


കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എം ആന്റ് എം റോഡ് ലൈന്‍സ് എന്ന സ്വകാര്യ ബസ് കൊട്ടാരമറ്റത്ത് വഴിയരികിലുള്ള തട്ടുകടയുടെ കമ്പിയില്‍ തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് യാത്രികന്‍ തന്നെ വാഹനത്തെ ഇടിക്കാന്‍ ബസ് വന്നുവെന്നാരോപിച്ചു കണ്ടക്ടറോട് തര്‍ക്കിച്ചതു കേട്ട് ഇറങ്ങി വന്ന ഡ്രൈവര്‍ ബൈക്ക് യാത്രികനോട് തട്ടിക്കയറി. നാട്ടുകാര്‍ ചിലര്‍ ഡ്രൈവര്‍ മദ്യപിച്ചുവെന്നു ആരോപണം ഉന്നയിക്കുകയായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ബസ് ജീവനക്കാര്‍ മറ്റൊരു ബസില്‍ കയറ്റിവിട്ടു ഡ്രൈവറെ രക്ഷപെടുത്തുകയായിരുന്നു. 

തുടര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും താന്‍ ബസ് ഓടിച്ചിട്ടേ ഇല്ലെന്ന് നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്.  തുടര്‍ന്ന് ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തുടര്‍നടപടികള്‍ക്കായി പാലാ പൊലീസിന് വാഹനം കൈമാറി. 

Post a Comment

0 Comments