Latest News
Loading...

പട്ടികവിഭാഗങ്ങളുടെയും, ദളിത്‌ ക്രൈസ്തവരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തും. ജോസ് കെ മാണി. എം പി

പാല : ഭരണഘടനാ പരിരക്ഷയുള്ള പട്ടികവിഭാഗങ്ങളുടെയും, പിന്നോക്കാവസ്ഥയുള്ള ദളിത്‌ക്രൈസ്തവരുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുമെന്ന് കേരളാ കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. ദളിത്‌ ഫ്രണ്ട് (എം )പാല നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ദളിത്‌ ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് ഉഷാലയംശിവരാജൻ മുഖ്യപ്രസംഗവും, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വ്ലാളിപ്പളാക്കൽ,ദളിത്‌ ഫ്രണ്ട് ചാർജുകാരൻ ടോമി കെ തോമസ്, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് ടോം, 

പ്രൊ:ലോപ്പസ് മാത്യു, ബേബി ഉഴത്തുവാൽ, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസഫ് പടിഞ്ഞാറ്റക്കര,ഫിലിപ്പ് കുഴികുളം, രാമചന്ദ്രൻഅള്ളുമ്പുറം, ജോസുകുട്ടിപ്ലാവേലിൽ. തുടങ്ങിയവർ സംസാരിച്ചു. ദളിത്‌ ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് സിബിഅഗസ്റ്റിൻ കട്ടകത്ത് അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുബിജു നിയോജക മണ്ഡലം പ്രസിഡന്റായി ഉൾപ്പെടയുള്ള നിയോജക മണ്ഡലം കമ്മിറ്റിയെയും, ജില്ലാ -സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരെഞ്ഞെടുത്തു.

Post a Comment

0 Comments