Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ സമ്പൂര്‍ണ ജൈവ മാലിന്യ സംസ്‌കരണ പദ്ധതിയിലേക്ക്

ജൈവ മാലിന്യ സംസ്‌കരണം വലിയ വെല്ലുവിളിയായ ഈരാറ്റുപേട്ടയില്‍ അതിന് പരിഹാരവുമായി നഗരസഭനേതൃത്വം. ജൈവമാലിന്യ സംസ്‌കരണത്തിനുള്ള ഏകപരിഹാരം വീടുകളിലെ ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കുക എന്നുള്ളത്  ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 



.ഈ ലക്ഷ്യം നടപ്പിലാക്കുന്നതിനായി നഗരസഭ പരിധിയിലെ എല്ലാ വീടുകളിലും സൗജന്യമായി ബയോബിന്‍ വിതരണം ചെയ്യും. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ 900 ബയോ ബിന്നുകളുടെ വിതരണോല്‍ഘാടനം നഗരസഭയില്‍ നടന്നു.   തുടര്‍ ഘട്ടങ്ങളില്‍ മുഴുവന്‍ വീടുകളിലും സൗജന്യമായി ബയോബിന്‍ വിതരണം ചെയ്യും. 


.അതാത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഘേനയാണ് ബിന്നുകള്‍ വിതരണം ചെയ്യുന്നത്. ഈ ബയോ ബിന്നുകളുടെ പ്രവര്‍ത്തന രീതി ഹരിത കര്‍മ സേനയിലെ  അംഗങ്ങള്‍ വീടുകളില്‍ എത്തി വിശദീകരിക്കും.  

Post a Comment

0 Comments