Latest News
Loading...

മൊബൈൽ വാങ്ങിവച്ചതിന് വിദ്യാർത്ഥി തൂങ്ങിമരിച്ചു

മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് 7-ാം ക്ലാസുകാരൻ ആത്മഹ്യ ചെയ്തു. കുമ്മണ്ണൂർ പറയ്ക്കാട്ടുവിട്ടിൽ രാജു സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ മകൻ സിയോൺ രാജു (11) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായി ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന സിയോണിന്റെ കൈയിൽ നിന്നും വീട്ടുകാർ ഫോൺ വാങ്ങി വ ച്ചിരുന്നു. ഇതിൽ പിണങ്ങി കുട്ടി മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു.



.പുറത്തുപോയ വീട്ടുകാർ തിരികെയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ വാതിൽ തകർത്ത് അകത്തു കയ റിയപ്പോഴാണ് കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രി യിലേയ്ക്ക് മാറ്റി. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ടെസ്റ്റിന് ശേഷം നാളെ കോട്ടയം മെഡി ക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.

Post a Comment

0 Comments