Latest News
Loading...

സ്വന്തന്ത്ര മാധ്യമ പ്രവർത്തനം തടസ്സപ്പെടുന്നുവെന്ന് നാട്ടകം സുരേഷ്


ഇന്ത്യൻ ജനാധിപത്യത്തിൽ വലിയ സംഭാവനകൾ നൽകാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് DCC പ്രസിഡന്റ് സുരേഷ് നാട്ടകം പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപിച്ച മാധ്യമ സാസ്ക്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മാധ്യമ പ്രവർത്തകരെയും ആദരിച്ചു.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യലബ്ധിക്കും മാധ്യമങ്ങൾ നിസ്തുല പങ്ക് വഹിച്ചിരുന്നതായും സുരേഷ് നാട്ടകം സൂചിപ്പിച്ചു. മുൻ കാലങ്ങളിൽ മാധ്യമങ്ങൾക്ക് സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിനും മറ്റും തടസങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഇന്ന് മാധ്യമങ്ങൾ എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് ഭരണകൂടങ്ങളാണെന്ന നിലയാണുള്ളത്. ഭരണകൂടത്തിൻ്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പറയുന്നവരെ വരുതിയിലാക്കി കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വിധത്തിലാക്കും. സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഒരു പരിധി വരെ തടയപ്പെട്ടിരിക്കുന്ന കാലമാണ് ഇപ്പോൾ . മാധ്യമങ്ങൾക്ക് കൂച് വിലങ്ങിട്ടാൽ ജനാധിപത്യത്തിന് പരാജയം സംഭവിക്കും. ശരിയുടെ ഒപ്പം നിൽക്കുന്ന മാധ്യമ ധർമ്മം എല്ലാവർക്കും ഉണ്ടാകണമെന്നും നാട്ടകം സുരേഷ് പറഞ്ഞു.




.പാലാ ടോംസ് ചേംബറിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയ്യർമാൻ പ്രസാദ് കൊണ്ടു പറമ്പിൽ അധ്യക്ഷത വഹിച്ചു. മീഡിയാ സെൻറർ സെക്രട്ടറി സ്ഥിതപ്രഞ്ജൻ, പ്രസ് ക്ലബ് സെക്രട്ടറി ജോമോൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി, KC നായർ, കേരള പ്രദേശ് ഗാന്ധി ദർശൻ വേദിനിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments