Latest News
Loading...

തിടനാട്ട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം


ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ തിടനാടിന് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. തിടനാട് സ്വദേശിയുടെ ജീപ്പും ഈരാറ്റുപേട്ട സ്വദേശിയുടെ കാറും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. 



.അപകടത്തില്‍ ചെമ്മലമറ്റം സ്വദേശി തയ്യില്‍ കുഞ്ഞേട്ടനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിയെ ഈരാറ്റുപേട്ടയെിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. 

അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തിടനാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങള്‍ റോഡരികിലേയ്ക്ക് തള്ളിനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

0 Comments