Latest News
Loading...

4 കിലോയിലധികം കിലോ ഗ്രാം ഗഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബൈക്കില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവുമായി 2 പേരെ ഈരാറ്റുപേട്ട എക്‌സൈസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ ആലയ്ക്കല്‍ ജാസിം ജലീല്‍ (21), കൊണ്ടൂര്‍ ചേറ്റുതോട് മണ്ണിപ്പറമ്പില്‍ രാഹുല്‍ ഷാജി (21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 4.050 കിലോ കഞ്ചാവ് കണ്ടെടുത്തു. 



.ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയും സംഘവും പൂഞ്ഞാര്‍ കല്ലേകുളം ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റടിയില്‍ എടുത്തു.

 പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ  പ്രദീഷ് ജോസഫ് , വിശാഖ് കെ വി, ഷിനോ പി എസ്,നിയാസ് സി ജെ,റോയ് വര്‍ഗീസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ  സുജാത സി ബി എക്സൈസ് ഡ്രൈവര്‍ ഷാനവാസ് ഒ എ എന്നിവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments