Latest News
Loading...

ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക ഡയറക്ടറി 'ഏത്ത - 2021' പ്രകാശനംചെയ്തു. കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി വികാരി റവ ഫാ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര ഇടവക ഡയറക്ടറി മാണി സി കാപ്പൻ എംഎൽഎയ്ക്ക് നൽകിക്കൊണ്ട് പ്രകാശനകർമം ചെയ്തു. 


.വികാരി ഫാദർ സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ രാജു, വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ, രാജു തോമസ് കോഴിക്കോട്ട്, ഡേവീസ് കെ മാത്യു കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 

ഇടവക ചരിത്രം, കുടുംബ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ 500 പേജുകളുള്ള പുസ്തകമാണിത്. സന്തോഷ് വഞ്ചിക്കച്ചാലിൽ, അഭിലാഷ് കോഴിക്കോട്ട്, ജിബിൻ കോഴിക്കോട്ട്, ജോയൽ ആമിക്കാട്ട്, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments