Latest News
Loading...

സർക്കാർ ഹെലികോപ്റ്റർ വാങ്ങുമ്പോൾ ചിന്താ ജറോമിൻ്റെ നാവ് കാശിക്ക് പോയോ: K.S.C


കോട്ടയം: അരവയർ നിറയ്ക്കാൻ പാട് പെടുന്ന പട്ടിണി പാവങ്ങളുടെ പിണറായി സർക്കാർ ഹെലികോപ്ടർ വാങ്ങാനായി ധൃതഗതിയിൽ നീക്കം നടത്തുന്നത് സാക്ഷര കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.സി കോട്ടയം ജില്ലാ പ്രസിഡൻറ് നോയൽ ലൂക്ക് പെരുമ്പാറയിൽ അഭിപ്രായപ്പെട്ടു.



.മുമ്പ് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 16 ലക്ഷം രൂപാ മുടക്കി ക്ലിഫ് ഹൗസിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചപ്പോൾ അതിനെതിരെ തെരുവുനാടകവും, പടപ്പാട്ടും പാടിയ ചിന്താ ജറോം അടക്കമുള്ള വിദ്യാർത്ഥി നേതാക്കളുടെ മുമ്പിലൂടെ അതെ സ്വിമ്മിംഗ് പൂൾ 26 ലക്ഷം രൂപ മുടക്കി പിണറായി സർക്കാർ നവീകരിച്ചിട്ടും മൗനത്തിൻ്റെ വൽമീകങ്ങളിൽ കയറി ഒളിച്ച ചിന്താ ജറോമിൻ്റെ പ്രതികരണ ശേഷി കാശിക്ക് പോയോ എന്ന് നോയൽ ലൂക്ക് കുറ്റപ്പെടുത്തി.


.ഞങ്ങൾ അധികാരത്തിലെത്തിയാൽ ആ കുളത്തിൽ പട്ടിയെ കുളിപ്പിക്കും എന്ന് പറഞ്ഞ അച്ചുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ആ കുളത്തിൽ ഇപ്പോൾ പട്ടി തന്നെയാണോ കുളിക്കുന്നതെന്ന ചോദ്യത്തിന് ചിന്താ ജറോമിനെ പോലെയുള്ള വിദ്യാർത്ഥി നേതാക്കൾ അന്വേഷിക്കേണ്ടതാണ്.


പെരളശേരിയിൽ നിന്നും കണ്ണൂർ വരെ നടന്ന് പോയ എ.കെ.ജി യുടെ ശിഷ്യർ ഇപ്പോൾ ഹെലികോപ്ടർ വാങ്ങുമ്പോൾ തങ്ങളുടെ ഭരണത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ മൂലം അതിലൂടെ യാത്ര ചെയ്യാനുള്ള വിശ്വാസമില്ലായ്കയാണ് വെളിവാക്കുന്നതെന്ന് കെ.എസ്.സി കോട്ടയം ജില്ലാ പ്രസിഡൻറ് നോയൽ ലൂക്ക് പെരുമ്പാറ അഭിപ്രായപ്പെട്ടു.
പ്രിൻസ് തട്ടമ്പറമ്പിൽ, ടോം ആന്റണി, മെൽബിൻ പറമുണ്ട, അശ്വിൻ പടിഞ്ഞാറേക്കര, ടോം ജോസഫ്,ജെയ്സൺ ചെമ്പകശേരി,റോഷൻ ജോസ്, ജെറിൻ നരിപ്പാറ,ബിബിൻ ജോസഫ്,സാമു ടു യു,സൈറസ് പുതിയിടം, ജെറിൻ ജോസഫ്,ജെയിൻ രാജൻ, നിബു ടോം എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments