Latest News
Loading...

ഹരിതകർമ്മ സേനാംഗങ്ങൾ സഹായ ഹസ്തവുമായി കൂട്ടിക്കലിൽ.

സ്വന്തം നാടിനെ മാലിന്യ വിമുക്തമാക്കുവാന്‍ ഇറങ്ങി തിരിച്ച ഹരിതകർമ്മ സേനാംഗങ്ങൾ സഹായ ഹസ്തവുമായി കൂട്ടിക്കലിൽ. ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിക്കലിൽ എത്തിയത്. നഗരസഭ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, സെക്രട്ടറി സുമയ്യ ബീവി, ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി എ എന്നിവർ, ഹരിത കർമ്മ സേനയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയും, യാത്രയ്ക്കാശ്യമായ ക്രമീകരണങ്ങൾ ചെയ്യുകയും, ചെയ്തു.
 


.മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും തങ്ങൾ താമസിച്ചിരുന്ന വീടുൾപ്പെടെ സകലതും നഷ്ടപെട്ടവരാണ് കൂട്ടിക്കൽ നിവാസികൾ. പ്രളയം ബാക്കി വെച്ച വീടുകളും സ്ഥാപനങ്ങളും സ്വന്തമായി വൃത്തിയാക്കുക എന്നത് ദുഷ്കരമായ പ്രവർത്തിയാണ്. നിരവധി സാമൂഹിക-സാംസ്കാരിക-മത- സന്നദ്ധ സംഘടനാ പ്രവർത്തകർ കൂട്ടിക്കലിന് സഹായഹസ്തവുമായി എത്തിച്ചേരുന്നുണ്ട്. ഇവിടേക്കാണ് ഒരു കൈത്താങ്ങായി മാറാൻ ഈരാറ്റുപേട്ട നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ എത്തിയത്. 

.ഹരിത കേരളം പ്രതിനിധി അൻഷാദ് ഇസ്മായിൽ , നഗരസഭ ക്ലർക്ക് രാജേഷ്, എൻ യു എൽ എം മാനേജർ ബോബി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്ന് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിച്ചിരുന്ന സെന്റ് ജോർജ്ജ് ഹൈസ്ക്കൂളിന്റെ ലൈബ്രറി, സൊസൈറ്റി പ്രവർത്തിച്ചിരുന്ന മുറി എന്നിവയും സാദിക്ക് എന്ന വ്യക്തിയുടെ വീടും വൃത്തിയാക്കി നൽകി. 

.സേനയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടിക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇ.എസ് കൃഷ്ണകുമാർ ,ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡണ്ട് സജിമോൻ പി.എസ്, മെമ്പർമാരായ കെ.എസ് മോഹനൻ, ബിജോയ് ജോസ്, മായ റ്റി.എന്‍ , വിഇഒ പദ്മകുമാർ പി.ജി. എന്നിവർ പ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments