Latest News
Loading...

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനഹൃദയങ്ങളിൽ എക്കാലവു ജീവിച്ചിരിക്കുന്ന സാതന്ത്യസമര രക്തസാക്ഷി . ഹാജറ ബീഗം.

 മലബാർ പോരാട്ടത്തിന് നേതൃതം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനഹൃദയങ്ങളിൽ എന്നും ജീവിച്ചിരിക്കുന്നവരും ഇവരുടെ പേരും, പെരുമയും എക്കാലവും നിലനിൽക്കുന്നതാണ്എന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര മകൾ ഹാജറ ബീഗം പറഞ്ഞു. മലബാർ സമരാനുസ്മരണ യാത്രയുടെ പ്രചരണാ ത്ഥം ഈരാറ്റുപേട്ടയിൽ നടത്തിയ വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്ത് ഹാജറ ബീഗം പറഞ്ഞു. 

.സാതന്ത്യസമര രക്തസാക്ഷിത്വ പട്ടികയിൽ നിന്നും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപെടെ 187 പേരുടെ പേരുകൾ ഒഴിവാക്കിയത് ആസൂത്രിത നീക്കത്തിന്റ ഭാഗമാണ് എന്നും, ബ്രിട്ടിഷ് വൈദേശിക -ജൻമിത്വ ചൂഷണത്തിന് എതിരായി മലബാറിലെ മാപ്പിളമാർ നടത്തിയ പോരാട്ടം സാതന്ത്യസമരം അല്ലാതാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി. ജെ.പി. ശ്രമിക്കുന്നത് എന്നും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, വെളിയംങ്കോട് ഉമർ ഖാളി, വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങിയ പോരാളികൾ തുല്യതയില്ലാത്ത പോരാട്ടം നടത്തി രാജ്യത്തിൻറ് സാതന്ത്യത്തിന് വേണ്ടി മരണപെട്ടവർ ആണ് എന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് തേവരുപാറ ജബലുന്നൂർ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അമീൻ മൗലവി അൽ ഹസനി പറഞ്ഞു. 

.ജാഥാ കാപ്റ്റൻ നസീർ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.എസ് മാഹീൻ, വൈസ് ക്യാപ്റ്റൻ ഹാഷിം ലബ്ബ,റാസിഖ് റഹീം, കെ.എം. ജാഫർ, ഫസിൽ ഫരീദ്, സാജിദ് നദ് വി, ഹലീൽ തലപള്ളിൽ, സഫീർകുരു വനാൽ, എന്നിവർ സംസാരിച്ചു. ജലീൽ കണ്ടത്തിൽ, റാസി കെ.ഐ. എന്നിവർ മലബാർ സമര പോരാട്ട ഗാനങ്ങൾ ആലപിച്ചു.

Post a Comment

0 Comments