Latest News
Loading...

പാലാ കെഎസ്ആര്‍ടിസിയിലേയ്ക്ക് ആം ആദ്മി പ്രതിഷേധമാര്‍ച്ച്

.

കെ.എസ് ആര്‍ ടി സി പാലാ ഡിപ്പോയിലെ ഷോപ്പിംഗ് കോപ്ലക്‌സ് തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപെട്ട് അംആദ്മി പാര്‍ട്ടിയുടെ നേതത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഷോപ്പിംഗ് കോപ്ലക്‌സിന് മുന്‍പില്‍ നടന്ന സമരം ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക്ക് ഉദ്ഘാടനം ചെയ്തു. പൊതു പണം പ്രയോജനരഹിതമായി വിനിയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.



.എട്ട് വര്‍ഷം മുന്‍പ് നിര്‍മ്മാണമാരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ നാളുകളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എകദേശ പൂര്‍ത്തീകരണത്തിലെത്തിയത്. ഡിപ്പോയുടെ വരുമാന വര്‍ധനവും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിച്ചതെങ്കിലും നാളിത് വരെയായിട്ടും കെട്ടിടം തുറന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി സമരവുമായി രംഗത്തെത്തിയത്. VIDEO

.ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംദിച്ച പ്രതിഷേധ പ്രകടനം ഷോപ്പിംഗ് കോപ്ലക്‌സിന് മുമ്പില്‍ സമാപിച്ചു. തുടര്‍ന് നടന്ന യോഗം സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക്ക് ഉദ്ഘാടനം ചെയ്തു. മുന്നണി വ്യത്യാസമില്ലാതെ ഭൂരിഭാഗം രാഷ്ട്രിയ നേതാക്കളും അഴിമതിയും ധൂര്‍ത്തും പ്രോല്‍സാഹിപ്പിക്കകമാണ് ചെയുന്നത്. ജനങ്ങളുടെ പണം ജനക്കള്‍ക്ക് അവകാശപെട്ടതാണ് അത് ദുര്‍വിനിയോഗം ചെയ്യരുതെന്നും അദ്ദോം പറഞ്ഞു. 


.അഴിമതി തുടച്ച് നിക്കുന്നതിന്റെ പ്രതീകമായി ചൂല് ഉപയോഗിച്ച് പ്രവര്‍ത്തകര്‍ ഡിപ്പൊ തുടച്ച് വ്യത്തിയാക്കി. അഴിമതിയുടെ അന്ധകാരം നീക്കുന്നതിന് പ്രതികത്മകമായി മണ്‍ചിരാതുകളും തെളിയിച്ചു. ജില്ലാ കണ്‍വീനര്‍ ബിനോയി പുലച്ചത്തില്‍, മണ്ഡലം കണ്‍വീനര്‍ ജയേഷ് ജോര്‍ജ്, ജില്ലാ സെക്രട്ടറി പ്രിന്‍സ് മാമൂട്ടില്‍, മണ്ഡലം സെക്രട്ടറി ജോയി കളരിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments