Latest News
Loading...

സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു



സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. 40 വയസായിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ ശ്രദ്ധേയയാക്കിയത്.

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ കനത്ത ഛര്‍ദ്ദിലിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണവും സംഭവിച്ചു. 



ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Post a Comment

0 Comments