Latest News
Loading...

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.



രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലി അർപ്പിച്ച ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 സമുചിതമായി പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു . ഇന്ന് 31/10/2021 രാവിലെ 10:00 am ന് ഈരാട്ടു പേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിലും ദൃഢപ്രതിഞ്ജയിലും പുഷ്പാർച്ചനയിലും ,കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു .


.അനുസ്മരണ ചടങ്ങിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഇല്യാസ് നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ദൃഢപ്രതിഞ്ജ ചൊല്ലി കൊടുത്തു. 

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. പി.എച്ച് നൗഷാദ് ,ജോർജ് സെബാസ്റ്റ്യൻ ,വർക്കിച്ചൻ വയം പോത്തനാൽ ,എം.സി വർക്കി ,സുരേഷ് കാലായിൽ ,ബേബി മുതനാട്ട്, അജിത് കുമാർ ,സുജ ബാബു ,കെ ഇ എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,നൗഷാദ് വട്ടക്കയം  ,അഡ്വ. സതീഷ് കുമാർ, നാരായണൻ നായർ, ചാർലി അലക്സ്, സാവിയോ ഇലഞ്ഞിമറ്റം, റോയ് തുരുത്തീൽ, ഉണ്ണി കുര്യൻ,   ഷിയാസ് മുഹമ്മദ് ,അഭിരാം ബാബു ,തോമസ് പുളിക്കൻ, നിസാമുദ്ധീൻ, റഷീദ് വടയാർ  'തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments